Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teachers Protest

Alappuzha

പ്ര​തി​ഷേ​ധി​ച്ച് അ​ധ്യാ​പ​ക​ർ: പി​രി​ച്ചു​വി​ട്ട ന​ട​പ​ടി മ​ര​വി​പ്പി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​എ​സ്‌സി ​വ​ഴി നി​യ​മി​ത​രാ​യ എ​ൽ​പി എ​സ്ടിഎ അ​ധ്യാപ​ക​രെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി മ​ര​വി​പ്പി​ച്ചു. അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടിഎ​യു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി മ​ര​വി​പ്പി​ച്ച​ത്.

അ​ധ്യാപ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ളി​ലെ ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ഈ ​ഓ‌​ർ​ഡ​ർ ഇ​റ​ങ്ങി​യ​ത്. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ളി​ലെ 48 സീ​നി​യ​ർ അ​ധ്യാ​പ​ക​രെ പു​ന​ർ​വി​ന്യ​സി​പ്പി​ച്ച​പ്പോ​ഴാ​ണ് ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രാ​യ 32 പേ​രു​ടെ ജോ​ലി ന​ഷ്ട​മാ​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണിൽ സ​ർ​വീ​സി​ൽ ക​യ​റി​യ​വ​രാ​ണി​വ‌​ർ. എ​ന്നാ​ൽ, ബിആ​ർസി​ക​ൾ, മ​റ്റു​ജി​ല്ല​ക​ളി​ൽ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ൾ, പ്ര​മോ​ഷ​ൻ വ​രു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ഒ​ഴി​വു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വ​രെ നി​യ​മി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ടു​വെ​ന്ന് കാ​ട്ടി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ്കൂ​ളു​ക​ളി​ൽ 30 കു​ട്ടി​ക​ൾ​ക്ക് ഒ​രു അ​ധ്യാ​പി​ക​യും 31 കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ ര​ണ്ട് അ​ധ്യാപി​ക​യും എ​ന്നാ​ണ് അ​നു​പാ​തം.

നി​ല​വി​ൽ കെ​ടെ​റ്റ് യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടിക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്രൊ​മോ​ഷ​ൻ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ല. സെ​ൻ​സ​സ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി ട്രാ​ൻ​സ്ഫ​ർ ഉ​ത്ത​ര​വും വ​ന്നി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ട​ന​ക​ൾ

അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ കെഎ​സ്ടി​എ, കെപിഎ​സ്ടി​എ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം ഉ​പ​രോ​ധി​ച്ചു.
കെഎ​സ്ടിഎ ജി​ല്ല​ാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​നി​ടെ കെപിഎ​സ്​ടിഎ ജി​ല്ലാ​ക്ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി.

സ​ർ​ക്കാ​രി​നെ ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും കെപി​എ​സ്ടി​എ കു​റ്റ​പ്പെ​ടു​ത്തി. കെഎ​സ്ടിഎ​യു​ടെ കു​ത്തി​യി​രു​പ്പ് സ​മ​ര​ത്തി​ന് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി. ​ജ്യോ​തി​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up